കൊച്ചി: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഐ.ടി സെല്ലിന്റെ നേതൃത്വത്തിൽ വാർ ഗ്രൂപ്പ് രൂപീകരിച്ചു. തിരഞ്ഞെടുത്ത പ്രതിനിധികൾ, ഐ.ടി വിദഗ്ദ്ധർ എന്നിവർ അടങ്ങിയ വാർ ഗ്രൂപ്പിന്റെ സമ്മേളനം എ.ഐ.സി.സി സോഷ്യൽ മീഡിയ വിഭാഗം കോ ഓർഡിനേറ്റർ അനിൽ ആന്റണി ഉദ്ഘാടനം ചെയ്തു. ഐ.ടി സെൽ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.ജി.ഡി ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ മുഖ്യപ്രഭാഷണം നടത്തി. പി. മോഹനകുമാരൻ, സുരേഷ് ബാബു വാഴൂർ, അഡ്വ. കരോൾ ആലഞ്ചേരി, വൈശാഖ് കെ.വി എന്നിവർ പ്രസംഗിച്ചു.