കൊച്ചി: രാഷ്ട്രീയറിപ്പോർട്ടിംഗ് സംബന്ധിച്ച് കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. രണ്ടാം ദിനത്തിൽ വെങ്കിടേഷ് രാമകൃഷ്ണൻ (ഫ്രണ്ട്‌ലൈൻ മാഗസിൻ) മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപികയും മുൻ മാദ്ധ്യമപ്രവർത്തകയുമായ എം.എസ്. ശ്രീകല, വി.ബി. പരമേശ്വരൻ (ദേശാഭിമാനി), എൻ. ശ്രീകുമാർ (വീക്ഷണം), കെ.ജി. ജ്യോതിർഘോഷ് (ഗ്ലീന്റ് ഓൺലൈൻ മീഡിയ) എന്നിവർ സംസാരിച്ചു.
ശില്പശാലയുടെ ആദ്യദിനം വിനോദ് ജോസ് (കാരവൻ മാഗസിൻ), പി. സുജാതൻ (വീക്ഷണം), സിതാര പോൾ (ദ വീക്ക്), എം.പി. ബഷീർ (റിപ്പോർട്ടർ ടി.വി) എന്നിവർ സംസാരിച്ചു. അക്കാഡമി ഡയറക്ടർ ആർ. ശങ്കർ, സെക്രട്ടറി ചന്ദ്രഹാസൻ വടുതല എന്നിവർ സംസാരിച്ചു.