r-o
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ തിരഞ്ഞെടുപ്പ് പരിപാടി നവജീവൻ കവലയിൽ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ഇത്രയേറെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ തിരഞ്ഞെടുപ്പ് പരിപാടി നവജീവൻ കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊവിഡ്,ഓഖി, നിപ്പ, പ്രളയം തുടങ്ങിയ ദുരിത സമയങ്ങളിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികൾ രാമചന്ദ്രൻ പിള്ള ഓർമ്മിപ്പിച്ചു. കാർഷിക, വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പിണറായി സർക്കാർ കൈവരിച്ച പുരോഗതി കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും, മറ്റൊരു സംസ്ഥാനത്തിനും ഇത്തരം വികസന പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ശാരദ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ബാബു ജോസഫ്, മുൻ എം.എൽ.എ സാജുപോൾ, അഡ്വ.എൻ.സി മോഹനൻ, ഇ.വി ജോർജ്, പി.കെ സോമൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.