മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന് പാലക്കുഴ,ആരക്കുഴ പഞ്ചായത്തുകളിൽ സ്വീകരണം നൽകി. പാലക്കുഴ പഞ്ചായത്തിലെ മാറിക പളളിത്താഴം കോളനിയിൽ നിന്ന് രാവിലെ പര്യടനം തുടങ്ങി.സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പര്യടനം ഉദ്‌ഘാടനം ചെയ്‌തു. ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.എം. ഇസ്‌മയിൽ ഷാജു ജേക്കബ്, എം.കെ. ബിജു, കെ.എ. ജയ, ആലീസ് ഷാജു, എൻ.എം.ജോർജ്, കേതു സോമൻ, ടി.എം. ഹാരീസ്, വി.എം. തമ്പി, സോയൂസ് ജേക്കബ്, എൻ.കെ. ഗോപി, പി.കെ .ജോൺ, എൻ . കെ.ജോസ്, ആഗസ്തി എന്നിവർ പങ്കെടുത്തു.തുടർന്ന് പുതിയ കോളനി, ഇല്ലിക്കുന്ന് വാലംപാറ, കണ്ണാത്തുകുഴിത്താഴം, മാറിക ജംഗ്ഷൻ, മാറിക കുട്ടിക്കവല, അമ്പാട്ടുകണ്ടം, കുളം കണ്ടം, കാരമല, അയിനുമാക്കിൽ വണ്ടമ്പ്ര, കോഴിപ്പിള്ളി ഷാപ്പ് കവല, കോഴിപ്പിള്ളി കുരിശ്, പുളിക്യമാൽ അറയാനിച്ചുവട്, വാരിശ്ശേരിത്താഴം, എം സി കവല , സെൻട്രൽ പാലക്കുഴ, പാല നിൽക്കുംതടം കോളനി, കാപ്പിപള്ളി, ഉപ്പുകണ്ടം, വടക്കൻ പാലക്കുഴ, ലക്ഷം വീട്, അറയാനി ഭാഗം, കാവുംഭാഗം പുളിഞ്ചുവട് കാനംമലഎന്നിവിടങ്ങളിൽ പര്യടനം നടത്തി മൂങ്ങാംകുന്നിൽ സമാപിച്ചു.ഉച്ചകഴിഞ്ഞ് 2 ന് ആരക്കുഴ പൊട്ടൻ മലയിൽ നിന്നും ആരംഭിച്ച പര്യടനം ചാണകപ്പാറ കോളനിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ മുൻ എം.എൽ.എമാരായ എം.ജെ.ജേക്കബ്, എ.കെ.ചന്ദ്രൻ എന്നിവർ സ്വീകരിച്ചു.