കൊച്ചി: ഗോഡ്സേയിസം നടപ്പാക്കുന്ന നരേന്ദ്രമോദിയും രാഷ്ട്രീയ എതിരാളികളുടെ ജീവനെടുക്കുന്ന പിണറായി വിജയനും ഒരേതൂവൽപക്ഷികളാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ആരോപിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധഭരണം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കിയത്. ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.