1
കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന്റെ പ്രചാരണാർത്ഥം നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ

തോപ്പുംപടി: കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന്റെ വിജയത്തിനായി ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സമിതി പ്രവർത്തന സബ് കമ്മിറ്റികൾക്ക് രൂപം നൽകി. മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. വി.വി. ജീവൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി. ഗണേശൻ, ടി.പി.സജീവൻ, എം.ആർ.ബിജു, പി.ആർ.അനിൽ, ടി.വി.ബോസ്, എസ്.കെ.ദിലീപ്, പ്രേമജ, രാധിക വിപിൻ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർമാരായി എ.ജി.സുര, വിപിൻസേവ്യർ എന്നിവരെ തിരഞ്ഞെടുത്തു. ഇതിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷനും നടന്നു.