nda
എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി.സാബു തുറവൂർ പുല്ലാനി ജംഗ്ഷനിൽ വോട്ടഭ്യർത്ഥിക്കുന്നു

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി.സാബു ഇന്നലെ തുറവൂർ പഞ്ചായത്തിൽ പര്യടനം നടത്തി. പര്യടനം മണ്ഡലം പ്രസിഡന്റ് എൻ മനോജ് ഉദ്ഘാടനം ചെയ്തു.തലക്കോട്ട പറമ്പിൽ നിന്ന് ആരംഭിച്ച് പുല്ലാനി, ദേവഗിരി ആനപ്പാറ,വാതക്കാട്, തുറവൂർ, കിടങ്ങൂർ തുടയ മേഖലകളിൽ പര്യടനം നടത്തി ശിവജി പുരത്ത് സമാപിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിജു പുരുഷോത്തമൻ, ഇ.എൻ.അനിൽ അഡ്വ.തങ്കച്ചൻ വർഗ്ഗീസ്,ടി.ആർ.ബിജു.വി.എൻ.സുഭാഷ്, കെ.ജി.ഷാജി സലീഷ് ചെമ്മണ്ടൂർ തുടങ്ങിയവർ വിവിധ സ്വീകരണ സ്ഥലങ്ങളിൽ പ്രസംഗിച്ചു.