അങ്കമാലി: കെ.എസ്.ആർ.ടി.സി അങ്കമാലി യൂണിറ്റിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇവിടുത്തെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി. ജോസിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

2016ൽ ജോസിനെതിരെ ജീവനക്കാരി അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 2016 നവംബർ എട്ടിന് ഇവർ ആത്മഹത്യ ചെയ്തു. തുടർന്ന് അറസ്റ്റിലായ ജോസ് സസ്‌പെൻഷനിലായി.