
തൃക്കാക്കര: കങ്ങരപ്പടി അളമ്പിൽ മൂലയിൽ അളമ്പിൽ വീടിൽ എ.കെ.രാജുവിന്റെ മകൻ അമൽ രാജ് (20) വാഹനാപകടത്തിൽ മരിച്ചു .ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാക്കനാട് മില്ലുംപടി ജംഗ്ഷനിൽ അമൽ ഓടിച്ച ബൈക്ക് പാചകവാതക സിലിണ്ടർ കയറ്റിയ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സഹോദരനെ കാക്കനാട് ടൂഷൻ സെന്ററിൽ വിട്ട ശേഷം വീട്ടിലേക്ക് പോകും വഴിയാണ് അപകടം. നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് അത്താണി പൊതു ശ്മശാനത്തിൽ. പെരുമ്പാവൂർ ജയഭാരത് കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിയാണ്. മാതാവ്: ജയ.സഹോദരൻ: അതുൽ രാജ് (വിദ്യാർത്ഥി).