m-t-noxson-
പറവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി.നിക്സന് ഗോതുരുത്തിൽ നൽകിയ സ്വീകരണം

പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി.നിക്സൻ ചേന്ദമംഗലം ഗ്രാപഞ്ചായത്ത് പ്രദേശത്ത് വാഹന പര്യടനം നടത്തി. ഗോതുരുത്തിലെ കടൽവാതുരുത്തിൽ ടി.ആർ.ബോസ് പര്യടനം ഉദ്ഘാടനം ചെയ്തു. പഞ്ഞം കവല,ഗോതുരുത്ത് പള്ളിപ്പടി, കൊച്ചങ്ങാടി, കൂട്ടുകാട് പള്ളിപ്പടി തുടങ്ങിയ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. എൽ.ഡി.എഫ് നേതാക്കളായ കെ.എം. ദിനകരൻ, എ.എസ് .അനിൽകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, ബെന്നി ജോസഫ്, കമല സദാനന്ദൻ, എ.കെ. സുരേഷ്, എ.എ. പവിത്രൻ, പി.പി. അജിത്ത് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് വടക്കേക്കര പഞ്ചായത്തിലാണ് പര്യടനം. രാവിലെ ഒമ്പതിന് കൊട്ടുവള്ളിക്കാട് നിന്നും ആരംഭിച്ച് വൈകിട്ട് ഏഴരയ്ക്ക് കുഞ്ഞിത്തൈ കിഴക്കേ കോളനിയിൽ സമാപിക്കും.