അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയുടെയും,വിൻസെൻഷ്യൻ സഭ മേരി മാതാ പ്രൊവിൻസിന്റെയും സഹകരണത്തോടെ കൊവിഡ് 19 മെഗാ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു.ഡീപോൾ കോളേജ് ഓഡിറ്റോറിയത്തിൽ മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ്
പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജെയിംസ് കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നസീമ നജീബ് അദ്ധ്യക്ഷത വഹിച്ചു.ഫാ.ഫ്രാൻസിസ് കൊച്ചുപറമ്പിൽ,ഫാ.ജോർജ് പോട്ടയിൽ,ഫാ.ജോസ് വലിയകടവിൽ,ഫാ.ഫ്രാൻസിസ് സനടുവിലേടത്ത്,നോഡൽ ഓഫീസർ ഡോ.ബിന്ദു, സോഷ്യൽ വർക്ക് വകുപ്പ് മേധാവി ജിജോ ജോയി,ഹെൽത്ത് സൂപ്പർവൈസർ ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് നഗരസഭയിലെ 29,30,1,2,3 വാർഡിൽ വാക്‌സിനേഷൻ നടത്തും.