photo
വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ് വോട്ടഭ്യർത്ഥിക്കുന്നു

വൈപ്പിൻ: യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ വാഹന പര്യടനം മുനമ്പം ഹാർബറിൽ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സെന്റ് സെബാസ്റ്റ്യൻ നഗർ, രവീന്ദ്രപാലം, മുനമ്പം അങ്ങാടി, കോൺവെന്റ് ജംഗ്ഷൻ, ജർമൻ കോളനി, ചെറായി നെടിയാറ, കരുത്തല തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ചിരുതപ്പെണ്ണ് മൈതാനിയിൽ അവസാനിച്ചു.