sabu
ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു. എം.ജേക്കബ് വാഴക്കുളത്ത് സംസാരിക്കുന്നു

മൂവാറ്റുപുഴ: പൈനാപ്പിളിന്റെ തറവില ഉയർത്തണമെന്നും ട്വന്റി 20 അതിനു വേണ്ടി പ്രവർത്തിക്കുമെന്നും ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജേക്കബ് പറഞ്ഞു. പൈനാപ്പിൾ കർഷകരെ രക്ഷിക്കാനുള്ള പദ്ധതികൾ ട്വന്റി 20 സ്വന്തമായി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഴക്കുളത്ത് ട്വന്റി 20 സ്ഥാനാർത്ഥി സി.എൻ.പ്രകാശന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി സി. എൻ.പ്രകാശ് യോഗത്തിൽ വോട്ടഭ്യർത്ഥിച്ചു. വൈസ് മെൻ ക്ലബ് ഡിസ്ട്രിക് ഗവർണർ ദീപ, ബേബി കെ ഫിലിപ്പോസ്, അനെറ്റ്, ഒ.എം.ജോർജ് എന്നിവർ പങ്കെടുത്തു.