കൊച്ചി : ജെ.എസ്.എസ് (എസ്.സജിത്ത്) എറണാകുളം ജില്ലാകമ്മിറ്റി ഒന്നടങ്കം മാതൃസംഘടനയിൽ ലയിച്ചു. ലയന സമ്മേളനം ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു.
സജിത്ത് വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി എൽ.കുമാർ,ജില്ലാ പ്രസിഡന്റ് കെ.വി.ജോയി, ട്രഷറർ മനോജ് ബാബു, ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ തെള്ളിയൂർ ബാലകൃഷ്ണപിള്ള , എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ.കെ.വി.ഭാസി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ചെല്ലപ്പൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ജി.ചന്ദ്രബോസ്, ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ.സുനിൽകുമാർ, ജെ.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പി.ആർ.ബിജു എന്നിവർ പങ്കെടുത്തു.