ഉദയംപേരൂർ : തെക്കൻ പറവൂരിൽ കാരപ്പറമ്പിൽ റോഡിനു സമീപം നിന്ന വലിയ പാലമരം വൈക്കം റോഡിലേക്ക് വീണതിനെ തുടർന്ന് വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടു വരെ നടക്കാവ് മുതൽ പൂത്തോട്ട വരെ ഗതാഗതം തടസപ്പെട്ടു. വൈക്കം ഭാഗത്തേക്കുള്ള വാഹനങ്ങൾ നടക്കാവിൽ നിന്നും മുളന്തുരുത്തി വഴിയും, തൃപ്പൂണിത്തുറയിലേക്കുള്ള വാഹനങ്ങൾ പൂത്തോട്ടയിൽ നിന്നും എം.എൽ.എ റോഡ് വഴിയും തിരിച്ചുവിട്ട് ഉദയംപേരൂർ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. തൃപ്പൂണിത്തുറയിൽ നിന്നും ഫയർഫോഴ്‌സ് എത്തി മെയിൻ റോഡിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് മരംമുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.