kklm
ജീവജാലങ്ങൾക്ക് കുടിവെള്ളം പദ്ധതി അസിസ്റ്റന്റ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എ. ജയമാധവൻ സ്കൂൾ നേച്ചർ ക്ലബ് പ്രസിഡന്റ് നവീൻ.കെ.ആറിന് മൺപാത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ എച്ച്.എസ്.എസ് ഹരിത നേച്ചർ ക്ലബ്ബിന്റെയും ജില്ലാ സോഷ്യൽ ഫോറസ്ട്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ജൈവവൈവിധ്യ പാർക്കിലും ചുറ്റുപാടുമായി നടപ്പാക്കുന്ന ജീവജാലങ്ങൾക്ക് കുടിവെള്ളം പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എ.ജയമാധവൻ നിർവഹിച്ചു പി.ടി.എ പ്രസിഡന്റ് ജോൺസൺ തോമസ് അദ്ധ്യക്ഷനായി. റെയിഞ്ച് ഓഫീസർ ടി.ആർ.സിന്ധുമതി സ്പാരോഡേ ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ബിന്ദു മോൾ.പി.എബ്രഹാം, സീനിയർ അസി.ബിജു മാത്യു, പരിസ്ഥിതി ക്യാമ്പ് കൺവീനർ വി.എൻ.ഗോപകുമാർ ജോൺസൺ കീഴാനിക്കര എന്നിവർ സംസാരിച്ചു. കുസാറ്റ് അസി.രജിസ്ട്രാർ വിഷ്ണു പ്രിയൻ കർത്താ പരിസ്ഥിതി പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഔഷധ സസ്യഉദ്യാനത്തിൽ 50 മൺപാത്രങ്ങളിൽ വെള്ളം നിറച്ച് ജീവജാലങ്ങൾക്ക് നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്.പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പുരസ്കാരത്തിന് എൽദോ റെജി അർഹനായി.