കൊച്ചി: പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന വന്നത് 10871 പരാതികൾ. അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്‌ളക്‌സുകൾ എന്നിവയ്‌ക്കെതിരെയാണ് കൂടുതൽ പരാതികൾ. ഇതിൽ 10656 എണ്ണം ശരിയെന്ന് കണ്ടെത്തി നീക്കി. 215 എണ്ണം കഴമ്പില്ലാത്തവയെന്ന് കണ്ട് തീർപ്പാക്കി.