ആലുവ: ജില്ലയിലെ ഏറ്റവും വലിയ തണ്ണീർത്തടാകങ്ങളിലൊന്നായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 5,6,7,8,11 വാർഡുകളിലായി വ്യാപിച്ച് കിടക്കുന്ന തുമ്പിച്ചാൽ - വട്ടച്ചാൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുട്ടമശേരി സൂര്യ ആർട്ട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധക്ഷണിക്കൽ സദസ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ദീപ പ്രോജ്ജ്വലനവും ജലസംരക്ഷണ പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തി.

നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ നടന്ന പരിപാടി കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ഐ. സമീരണൻ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ആർ. രജീഷ്, സതീശൻ കഴിക്കാട്ടുമാലി, ടി.പി. അസീസ്, സനില, ക്ലബ് സെക്രട്ടറി കെ. സുരേന്ദ്രൻ, അബ്ദുൾ അസീസ്, ബി.എ. ഷിഹാബ്, എം.കെ. കുഞ്ഞുമോൻ, ബി.എ. ഷെമിർ, എം.വി. ബാബു, പുഷ്പാകരൻ, ഫൈസൽ എന്നിവർ പ്രസംഗിച്ചു. തുമ്പിച്ചാൽ വട്ടച്ചാൽ സംരക്ഷണസമിതി ശക്തമായ സമരങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.