surjewala

കൊച്ചി: കേരളത്തെ എൽ.ഡി.എഫ് സർക്കാർ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. എറണാകുളം ഡി.സി.സിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും ഐക്യത്തിന്റെയും കേന്ദ്രമായ കേരളം കുറ്റകൃത്യങ്ങളിൽ ഉത്തർപ്രദേശിനെയും ബീഹാറിനെയും മറികടന്നിരിക്കുന്നു. അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രതിക്കൂട്ടിലാണ്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞിട്ടും അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ ഇടാനോ ചോദ്യം ചെയ്യാനോ എൻഫോഴ്സ്‌മെന്റ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ നടപടികളിലേക്ക് പോകാത്തത് സംശയം ജനിപ്പിക്കുകയാണ്.