election

ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ച് ചെറുകിട വ്യവസായ മേഖലയിൽ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ലഭ്യമാകുന്ന ഉല്പന്നങ്ങൾ ഉപയോഗിച്ച് മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം. ചെറുകിട വ്യവസായങ്ങൾക്കുള്ള വൈദ്യുത ബില്ലുകളിൽ ഇളവുകൾ നൽകിയാൽ മാത്രമാണ് ചെറുകിട സംരഭങ്ങൾക്ക് പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ. ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ഭൂമി ഉപയോഗം, ഭൂമി അവകാശ നിയമങ്ങൾ തുടങ്ങിയവ ലളിതവത്ക്കരിച്ചിട്ടുണ്ട്. വ്യവസായ ആവശ്യത്തിനുള്ള ഭൂമി ലഭ്യമാക്കാനും, വ്യവസായങ്ങൾ തുടങ്ങിയ ശേഷം മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ മറ്റൊരു വ്യവസായിക്ക് കൈമാറാനും ഉത്പന്നങ്ങൾ നിർമിക്കുവാനും യഥേഷ്ടം സാധിക്കുന്ന ഭൂമി ഉപയോഗ നിയമമാണ് അവിടെയുള്ളത്. അതു പോലുള്ള ഇളവുകൾ ഇവിടെയും കൊണ്ടു വരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാകണം.

ജലജ മുരളി,എ.വൺ ഇൻഡസ്ട്രീസ്

പട്ടിമറ്റം