thuravoor
കനത്ത കാറ്റിലും,മഴയിലും കൃഷി നശിച്ച വേഴപറമ്പൻ ജോസിന്റെ വാഴത്തോട്ടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വില്ലേജ്,ക്യഷി വകുപ്പ് ഉദ്യേഗസ്ഥരും ചേർന്ന് സന്ദർശനം നടത്തുന്നു

അങ്കമാലി: കനത്ത മഴയിലും കാറ്റിലും തുറവൂർ പഞ്ചായത്തിൽ കിടങ്ങൂർ 8, 9വാർഡുകളിൽ വ്യാപകനഷ്ടം. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. കൃഷിക്കും വൻനാശം സംഭവിച്ചു.15 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, മെമ്പർമാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർ സംഭവസ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.