കൊച്ചി: മാർച്ചിൽ നടന്ന വിവിധ അഖിലേന്ത്യാ മത്സരങ്ങളിൽ ദേശീയ നിയമ സർവകലാശാലാ (നുവാൽസ്) വിദ്യാർത്ഥികൾ മികച്ച വിജയം നേടി. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി നടത്തിയ ജസ്റ്റിസ് ആർ.കെ. ടാൻഖാ ഇന്റർനാഷണൽ ആർബിട്രേഷൻ മൂട്ട് മത്സരത്തിൽ നുവാൽസിലെ അനീറ്റ എലിസബത്ത്, ആഞ്ജലീന ജോയ്, കാവ്യ ജിതേന്ദ്രൻ, റുബയ്യ തസ്‌നീം എന്നിവരുൾപ്പെട്ട ടീം ബെസ്‌റ്റ് മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കി.
കേരള ലോ അക്കാഡമി നടത്തിയ അഖിലേന്ത്യാ സംവാദമത്സരത്തിൽ നീതിക മനോജ്, മീനാക്ഷി എന്നിവരുൾപ്പെട്ട ടീം ഏറ്റവും മികച്ച ടീമായി. നുവാൽസ് നടപ്പിലാക്കുന്ന നൈപുണ്യാധിഷ്ഠിത പഠനരീതിയുടെ ഭാഗമായ പരിശീലനങ്ങൾ മികച്ച നേട്ടത്തിന് കാരണമായതായി വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി പറഞ്ഞു.