പറവൂർ: പ്രചാരണം ആവേശത്തിലായതോടെ ഹൈടെക് പ്രചാരണവുമായി വീഡിയോ വാൻ പറവൂരിലെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശിന്റെ പ്രചാരണത്തിനായി ഉത്തർപ്രദേശിൽ നിന്നാണ് വാനെത്തിയത്. കേന്ദ്ര സർക്കാർ പദ്ധതികൾ, വികസന നേട്ടങ്ങൾ മണ്ഡലത്തിന്റെ നഗരത്തിലേയും ഗ്രാമ പ്രദേശങ്ങളിലേയും സാധാരണക്കാരിലെത്തിക്കുകയാണ് വീഡിയോവാൻ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ബി.ജെ.പി മദ്ധ്യമേഖല ജനറൽ എൻ.പി. ശങ്കരൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ, കോ ഓർഡിനേറ്റർ വിവേക് പഴങ്ങാട്ടുവെളി, ഹരേഷ് വെണ്മനശേരി, ടി.ജി. വിജയൻ, മിനി മോഹൻ, രാജു മാടവന, പി.സി. അശോകൻ എന്നിവർ പങ്കെടുത്തു.