b
പെരുമ്പാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫ് തട്ടാംപുറംപടിയിൽ സംസാരിക്കുന്നു

കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിനെ തട്ടാംപുറംപടിയിൽ സ്വീകരിച്ചു. വാർഡ് മെമ്പർ സ്മിത അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണ പരിപാടികളിൽ മുൻ എം.എൽ.എ സാജുപോൾ, ശാരദ മോഹൻ, പി.എം സലിം, വി.പി ശശീന്ദ്രൻ, കെ.പി റജിമോൻ, ഇ.വി ജോർജ്, എസ്. മോഹനൽ, ടി എ അനിൽകുമാർ, കുരുപ്പപാറ ബ്രാഞ്ച് സെക്രട്ടറി പി.എം.രാജൻ, ജയൻ തുടങ്ങിയവർ പങ്കെടുത്തു.