കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ സന്യാസിനിമാരെ അധിക്ഷേപിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷൻ യു.പി, കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ. ജോസഫ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അതിക്രമത്തിനെതിരെ പൊതുസമൂഹം പ്രകടിപ്പിച്ച പ്രതിഷേധം സ്വാഗതാർഹമാണെന്ന് കേരള കോൺഫറൻസ് ഒഫ് മേജർ സുപ്പീരിയേഴ്സ് പറഞ്ഞു. ക്രൈസ്തവ മിഷനറിമാർക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.