election-2021
യു.പിയിൽ കന്യാസ്ത്രീകൾക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫിന്റെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് നില്പു സമരം നടത്തുന്നു

മൂവാറ്റുപുഴ: യു.പിയിൽ കന്യാസ്ത്രീകൾക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ പ്രതിഷേധിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ട് എൻ.ഡി.എ.സ്ഥാനാർത്ഥി ജിജി ജോസഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നില്പു സമരം നടത്തി. തിരുവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ പറ്റാത്ത രീതിയിൽ ചിലർ ഉണ്ടാക്കുന്ന സ്ഥിതി വിശേഷം അപകടകരമാണെന്നും, അത് പൗരസ്വാതന്ത്യത്തിന് നേരെയുള്ള വെല്ലുവിളിയായി കാണണമെന്നും ജിജി ജോസഫ് പറഞ്ഞു.അക്രമികൾക്കെതിരെ നടപടി എടുക്കും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്ഥാവനയെ അദ്ദേഹം സ്വാഗതം ചെയ്തു. നില്പു സമരം ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി സി ഷാബു, ജയ് ബി കുരുവിത്തടം, ഡെന്നി ജോസ്, അരുൺ പി.മോഹൻ, കെ. പി. തങ്കക്കുട്ടൻ, സുരേഷ് കൊമ്പനാൽ കെ.എൻ.അജീവ്, രമേശ്‌ പുളിക്കൻ തുടങ്ങിയവർ സംസാരിച്ചു.