കളമശേരി: മണ്ഡലത്തിലുടനീളം രണ്ടുവട്ടം വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കുകയും കൺവെൻഷനുകളിൽ പങ്കെടുക്കുകയും ചെയ്ത കളമശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ പൊതുപര്യടന പരിപാടികൾക്ക് തുടക്കമായി. കുന്നുകര പുളിഞ്ചുവട് ജംഗ്ഷനിൽനിന്ന് ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു പര്യടനം. ഊഴം കവലയിൽനിന്ന് തുടങ്ങിയ സ്വീകരണം കുറ്റിപ്പുഴയിൽ എത്തിയതോടെ ആദ്യഘട്ടം അവസാനിച്ചു.
ഉച്ചയ്ക്കുശേഷം തടിക്കപ്പടി കവലയിൽ നിന്നാണ് പര്യടനം പുനരാരംഭിച്ചത്. തുടർന്ന് അടുവാശേരി, വാസുദേവപുരം, തച്ചപ്പിള്ളി, ഞാറക്കാട്ട്, കണലിപ്പൊക്കം, പള്ളിപ്പടി വഴിയാണ് പര്യടനം കടന്നുപോയത്. ഏഴു മണിയോടെ കുന്നുകര കവലയിൽ പൊതു പര്യടനത്തിന്റെ ആദ്യദിനം സമാപിച്ചു.