roji
യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ പര്യടനവേളയിൽ കൊറ്റമം എഫ്.സി കോൺവെന്റിലെ സ്വയംതൊഴിൽ യൂണിറ്റിലെ തൊഴിലാളികളോടൊപ്പം

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ പര്യടനം നടത്തി. മലയാറ്റൂർ പഞ്ചായത്തിൽ കഴിഞ്ഞ 5വർഷം പൂർത്തിയാക്കിയതും അനുവദിച്ചതുമായ പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു പര്യടനം. അറുപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക്‌ സ്വീകരണം നൽകി. മധുരിമ കവലയിൽ റോഡ് ഷോയോടെയാണ് പര്യടനം അവസാനിപ്പിച്ചത്. ഇന്ന് അങ്കമാലി നഗരസഭാ പ്രദേശത്ത് പര്യടനം നടത്തും.
ഐ.എൻ.ടി.യുസി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടൻ, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.കെ.എസ്. ഷാജി, സാംസൺ ചാക്കോ, മണ്ഡലം പ്രസിഡന്റ് പോൾസൺ കാളാംപറമ്പൻ, പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, ഡി.സി.സി സെക്രട്ടറിമാരായ കെ.പി. ബേബി, പി.വി. സജീവൻ, മനോജ് മുല്ലശേരി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.