cash

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനധികൃത പണമിടപാടുകൾക്കെതിരെ പരിശോധന കർശനമാക്കാൻ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ പുഷ്‌പേന്ദർ സിംഗ് പുനിയ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പണമിടപാടുകളിൽ ജാഗരൂകരാകണം. വാഹന പരിശോധന കർശനമാക്കണം. വിമാനത്താവളങ്ങൾ വഴിയും കപ്പൽ മാർഗവും അനധികൃത പണമിടപാടുകൾ നടക്കാൻ സാദ്ധ്യത കൂടുതലാണ്. പണത്തിന് പുറമേ ലഹരിവസ്തുക്കൾ കൂടുതലായെത്തുന്നതും കണ്ടെത്തണം. വിദേശമദ്യ വില്പനക്കെതിരെയും പരിശോധന കർശനമാക്കണം.

തിരഞ്ഞെടുപ്പ് പൊലീസ് നിരീക്ഷൻ ദീപക് മിശ്ര, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ, ഐ.ജി.പി. വിജയൻ, പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീന, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, റിസർവ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.