sabu
എൻ . ഡി. എ. സ്ഥാനാർത്ഥി കെ.വി.സാബു മൂക്കന്നൂരിൽ വോട്ട് അഭ്യർത്ഥിക്കുന്നു.

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.വി. സാബു മൂക്കന്നൂർ പഞ്ചായത്തിൽ പര്യടനം നടത്തി. കിടങ്ങൂർ കവലയിൽ രാവിലെ ബി.ജെ.പി ജില്ലാ സെക്രട്ടറി ഇ.ടി.നടരാജൻ ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. പൂതംകുറ്റിയിൽ നടന്ന കുടുംബസംഗമത്തിലും പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മൂക്കന്നൂർ കവലയിൽ റോഡ് ഷോയും നടത്തി. വിവിധ കേന്ദ്രങ്ങളിൽ എൻ. മനോജ്, ബിജു പുരുഷോത്തമൻ ,ഇ.എൻ. അനിൽ, സോമൻ പീതാംബരൻ, സി.വി. മുരളി, സി.എം. ബിജു, ടി.ആർ. ബിജു, എം.ബി. ലക്ഷ്മണൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.