കൂത്താട്ടുകുളം: സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.എസ്.ടി.എ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡന്റ് റോണി മാത്യു അദ്ധ്യക്ഷനായി. ജില്ല എക്സിക്യുട്ടീവ് എ.വി.മനോജ്, ബിബിൻ ബേബി, ബോബി ജോയി, ജോമോൻ ജോയി, ആർ.വത്സല ദേവി, ബിനിൽ രഘു, ഷാജു കെ.എം, ടി.കെ സദനൻ എന്നിവർ സംസാരിച്ചു.