മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ഘട്ടത്തിലേക്ക്. പൊതു പര്യടനത്തിന് ഇന്ന് തുടക്കമാകും. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ആയങ്കരയിൽ നിന്ന് രാവിലെ എട്ടിനാണ് പര്യടനം ആരംഭിക്കുന്നത്. മുൻ എം.എൽ.എയും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് പോത്താനിക്കാട് പര്യടനം നടത്തും. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പോത്താനിക്കാട് മണ്ഡലം പ്രസിഡന്റ് എൻ എം ജോസഫ് അദ്ധ്യക്ഷത വഹിക്കും.