പറവൂർ: യു.ഡി.എഫ് പറവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി വി.ഡി. സതീശൻ പുത്തൻവേലിക്കര പഞ്ചായത്തിൽ വാഹനപര്യടനം നടത്തി. രാവിലെ തേലതുരുത്തിൽ നിന്ന് പര്യടനം ആരംഭിച്ചു. 28 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് ഇളന്തിക്കരയിൽ സമാപിച്ചു. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ന് ചേന്ദമംഗലം പഞ്ചായത്തിലാണ് പര്യടനം. രാവിലെ ഏഴിന് ഗോതുരുത്ത് ലിങ്ക് പാലത്തിൽ നിന്നാരംഭിച്ച് വൈകീട്ട് കരിമ്പാടത്ത് സമാപിക്കും.