കൊച്ചി: എറണാകുളം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി പദ്മജ എസ് മേനോൻ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തി വോട്ട് അഭ്യർത്ഥിച്ചു. സംസ്ഥാന ടേബിൾ ടെന്നീസ് താരമായിരുന്ന സ്ഥാനാർത്ഥി അവിടെ കായികപരിശീലനം നടത്തുകയായിരുന്നവരുമായി സ്റ്റേഡിയത്തിലെ പ്രശ്നങ്ങൾ പങ്കിട്ടു. അൽപനേരം ടേബിൾ ടെന്നീസ് കളിച്ചു.
തുടർന്ന് പി ആൻഡ് ടി കോളനിയിലെത്തി. പരിതാപകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കോളനിവാസികളുടെ ആവലാതികൾ കേട്ടു. പ്രവർത്തകർ നടത്തിയ ബൈക്ക് റാലി അയ്യപ്പൻകാവിലെത്തിയപ്പോൾ അവിടെ സന്ദർശിച്ചു.