m-t-nixson-
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ തുരുത്തിപ്പുറം മാർക്കറ്റിലെത്തിയപ്പോൾ കുമ്മട്ടിക്ക നൽകി സ്വീകരിക്കുന്നു.

പറവൂർ: എൽ.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.ടി. നിക്സൻ വടക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തി. വാവക്കാട്, പാല്യത്തുരുത്ത്, മാല്യങ്കര, സത്താർ ഐലൻഡ്, മൂത്തകുന്നം, മടപ്ലാതുരുത്ത്, കുഞ്ഞിത്തൈ, ചെട്ടിക്കാട് എന്നിവടങ്ങളിൽ ഇരുപതിലധികം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കൊട്ടുവള്ളിക്കാട് തെക്കുഭാഗത്ത് നിന്നാരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ആർ. ബോസ്, കെ.എം. ദിനകരൻ, ടി.ജി. അശോകൻ, കെ.ബി. അറുമുഖൻ, കെ.എം. അംബ്രോസ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. ഇന്ന് ചിറ്റാറ്റുകര പഞ്ചായത്തിലാണ് പര്യടനം.