വൈപ്പിൻ: ദുരന്തനാളുകളിൽ ജനങ്ങളെ ചേർത്തുപിടിച്ച് സംരക്ഷിച്ച സർക്കാരാണ് പിണറായിയുടേതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്ന അഭിമാനകരമായ മാറ്റങ്ങളാണ് എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ വരുത്തിയത്. ഇനിയും ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. അതിന് ഈ സർക്കാരിന്റെ തുടർച്ച അനിവാര്യമാണെന്നും ബേബി പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എടവനക്കാട് എസ്.പി സഭ സ്‌കൂളിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.സി. ശിവദാസ് അദ്ധ്യക്ഷതവഹിച്ചു. എസ്. ശർമ, സ്ഥാനാർത്ഥി കെ. എൻ. ഉണ്ണിക്കൃഷ്ണൻ, പി.വി. ലൂയിസ്, കെ.എ. സാജിത് എന്നിവർ സംസാരിച്ചു. എം.കെ. ശിവരാജൻ, കെ.കെ. വേലായുധൻ, പി.സി. പരമേശ്വരൻ, എം.എച്ച്. റഷീദ്, ആന്റണി സജി, ഡോ. കെ.കെ. ജോഷി, എ. പി. പ്രിനിൽ തുടങ്ങിയവർ പങ്കെടുത്തു.