photo
വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ എള ങ്കുന്നപ്പുഴ പെരുമാൾപ്പടിയിൽ തെങ്ങ് മറിഞ്ഞു വീണ നിലയിൽ.

വൈപ്പിൻ: വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിൽ എളങ്കുന്നപ്പുഴ പെരുമാൾപ്പടിബസ് സ്റ്റോപ്പിന് സമീപം തെങ്ങ് മറിഞ്ഞുവീണ് ഏറെനേരം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടർന്നാണ് തെങ്ങുമറിഞ്ഞുവീണത്. ആർക്കും പരിക്കില്ല. എളങ്കുന്നപ്പുഴ വളപ്പ് പടിഞ്ഞാറുഭാഗത്ത് പലയിടങ്ങളിലായി അഞ്ചോളം തെങ്ങുകൾ മറിഞ്ഞുവീണു. മരങ്ങളും ഒടിഞ്ഞുവീണിട്ടുണ്ട്. ചിലയിടങ്ങളിൽ ടെലഫോൺ പോസ്റ്റുകളും മറിഞ്ഞുവീണു.