വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോബ് ചക്കാലക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ബസ്‌സ്റ്റോപ്പുകളും മാർക്കറ്റുകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രചാരണം. രാവിലെ കുഴുപ്പിള്ളി വടക്കേക്കരയിൽ നിന്നാരംഭിച്ച് ചാത്തങ്ങാട് മാർക്കറ്റ്, വാച്ചാക്കൽ ബസ് സ്റ്റോപ്പ് , പഴങ്ങാട്, കെ.പി.എം ഹൈസ്‌കൂൾ, അണിയിൽ ബസാർ എന്നിവിടങ്ങളിലെത്തി നാട്ടുകാരുമായി സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം അണിയിൽ കിഴക്ക്, അണിയിൽ ബ്രിഡ്ജ്, ജയനഗർ, ചാത്തങ്ങാട് ബീച്ച്, അണിയിൽ ബീച്ച് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.