വൈപ്പിൻ: വൈപ്പിൻ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ വാഹന പ്രചാരണം ചെറായി ഗൗരീശ്വര ക്ഷേത്രത്തിനു സമീപം ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. രക്തേശ്വരി ക്ഷേത്രം, കുഴിപ്പിള്ളി , അയ്യമ്പിള്ളി, മനപ്പിള്ളി, അംബേദ്ക്കർ കോളനി, കാരുണ്യ നഗർ, ചെറുവൈപ്പ് ബോട്ടുജെട്ടി , മഞ്ഞനക്കാട്, എടവനക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി.
ഞാറയ്ക്കലിൽ തോട്ടിലേക്ക് കാർ മറിഞ്ഞ് അപകടത്തിൽപെട്ട കുടുംബത്തെ രക്ഷിച്ച കുര്യൻ പോളിനെ വീട്ടിലെത്തി ദീപക് ജോയ് അഭിനന്ദിച്ചു. എ.ഐ.സി.സി നിരീക്ഷകനായ യു.ആർ. സഭാപതി കുഴിപ്പിള്ളിയിൽ നടന്ന പര്യടനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.