കളമശേരി: എച്ച്.എം.ടി റിട്ട. ഓഫീസേഴ്സ് വെൽഫെയർ അസോസിയേഷൻ കമ്പനിക്ക് മുന്നിൽ ധർണ നടത്തി. ഗ്രാറ്റുവിറ്റി, സെറ്റിൽമെന്റ് അലവൻസ് എന്നിവ നൽകിയിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. സി.ഒ.എ സംസ്ഥാനഭാരവാഹി രാധേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. പ്രതാപ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് , അസോ. ജോയിന്റ് സെക്രട്ടറി എ.എസ്. ഹരിദാസ്, ജനറൽ സെക്രട്ടറി പി.എസ്. വേലായുധൻ പിള്ള, ബി.എം.എസ് കളമശേരി മേഖലാ പ്രസിഡന്റ് ടി.ആർ. മോഹനൻ, എസ്.ഡി. പ്രേംലാൽ, കെ.പി. ലിസി, എച്ച് എം.ടി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.