തൃക്കാക്കര : യു.ഡി.എഫ് സ്ഥാനാർത്ഥി പി,ടി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സഹപാഠികൾ കലാജാഥ സംഘടിപ്പിച്ചു. സിനിമ താരം രവീന്ദ്രൻ, ആലപ്പി അഷറഫ് എന്നിവർ നേതൃത്വം നൽകി. മഹാരാജാസിലെ സഹപാഠികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഒഫ് പി.ടി ആൻഡ് നേച്ചർ എന്ന സംഘടനയാണ് കലാജാഥ സംഘടിപ്പിച്ചത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച കലാജാഥ എ.ഐ.സി.സി വക്താവ് രൺദീപ് സിംഗ് സുർജേവാല ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, എ.ഐ.സി.സി സെക്രട്ടറി മധു ഗൗഡ തുടങ്ങിയവർ പങ്കെടുത്തു. തോപ്പുംപടി മിറാക്കിൾ ഡാൻസ് ഗ്രൂപ്പിന്റെ പ്രകടനം പരിപാടിക്ക് കൊഴുപ്പേകി. പി.ടി തോമസിന്റെ കുടുംബാംഗങ്ങളായ ബിന്ദു എബി തമ്പാൻ, ഗൗരി ശങ്കരി , വിദ്യ വേണുഗോപാൽ എന്നിവരുടെ പ്രകടനവുമുണ്ടായിരുന്നു. പി.ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വൈറ്റില മണ്ഡലപര്യടനം പൂണിത്തുറയിലെ കടുപ്പത്ത് റോഡിൽ നിന്നും ആരംഭിച്ച് കോൺഗ്രസ് ഭവന് മുന്നിൽ സമാപിച്ചു.