ആലുവ: പറഞ്ഞുറപ്പിച്ച ടിക്കറ്റിൽ ആറു കോടി രൂപ സമ്മാനമുണ്ടെന്നറിഞ്ഞിട്ടും സത്യസന്ധത കൈവിടാതിരുന്ന ലോട്ടറി ഏജൻറ് സ്മിജ കെ മോഹനന് അഭിനന്ദനപ്രവാഹം തുടരുന്നു. ആലുവ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും സ്മിജയെ അഭിനന്ദിക്കാൻ നേരിട്ടെത്തി. ആദ്യം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയും പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദും ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തും അഭിനന്ദിക്കാനെത്തി. സ്മിജയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മറ്റുളളവർക്ക് പ്രചോദനമാണെന്നും മൂവരും പറഞ്ഞു.