പെരുമ്പാവൂർ: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒക്കൽ പ്രദേശത്ത് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മട്ടത്താൻ ബാബുവിന്റെ വീട്ടിലേക്ക് തെങ്ങ് മറിഞ്ഞ് വീണ് വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു . സമീപ പ്രദേശങ്ങളിലെ ഇലട്രിക്ക് പോസ്റ്റുകൾ ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴുകി വീണു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി വാർഡ് മെമ്പർ മിഥുൻ.ടി.എൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കുറിച്ചിലക്കോട് സ്വദേശി സുരേന്ദ്രന്റെ 400ഓളം വാഴകളാണ് നശിച്ചത്. 95 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് ഏത്ത വാഴകൃഷി ആരംഭിച്ചത്.