കാലടി: ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പൊതുയോഗവും പ്രകടനവും നടന്നു. വി.എൻ.ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം സി.പി.എം. പൊളിറ്റ് ബ്യുറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അഴിമതിക്ക് കൂട്ടു നിൽക്കുന്നുവെന്നും, ജനക്ഷേമ സർക്കാരിനു തുടർഭരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ച് എൻ.സി.പിയിൽ ചേർന്ന ബിജു അബേൽ ജേക്കബ്, പത്രോസ്, കെ.കെ.പ്രഭ. കെ.കെ.വത്സൻ ഇ.ടി.പൗലോസ്, കെ.എൻ.ചന്ദ്രൻ, എന്നിവർ സംസാരിച്ചു.