1
കാക്കാനാട് നഗരസഭയിലെ മാലിന്യ സംസ്ക്കരണ തൊഴിലാളികളുമായി സംവദിക്കുന്ന എൻ.ഡി.എ. തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ്.സജി

തൃക്കാക്കര: കാക്കനാട് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയായ മാലിന്യ സംസ്കരണത്തിന് നൂതന പദ്ധതി ആവിഷ്ക്കരിക്കുമെന്ന് എൻ.ഡി.എ തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ്.സജി പറഞ്ഞു. തൃക്കാക്കര നഗര സഭയിലെ മാലിന്യ സംസ്കരണ തൊഴിലാളികളുമായി സജി സംസാരിച്ചു. തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പൊന്നുരുന്നിയിലെ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ സജി ദർശനം നടത്തി സൂര്യകാലടി മനയിലെ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്ന ഗണപതി ഹോമത്തിൽ പങ്കെടുത്തു. തുടർന്ന് ചിറ്റേത്ത് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തി. മാപ്രാണം, കാക്കനാട് നഗരസഭ മേഖലകളിൽ പര്യടനം നടത്തി. കാക്കനാട്ട് ഇന്നും പര്യടനം തുടരും.