algd-1-transformer
കോട്ടപ്പുറം മാമ്പ്ര റോഡിൽ െങ്ങ് വീണ് ട്രാൻസ്ഫോർമർ തകർന്ന നിലയിൽ

കരുമാല്ലൂർ: ഇന്നലെ വൈകുന്നേരമുണ്ടായ ശക്തിയായ കാറ്റിൽ വ്യാപകനാശം. കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകിവീണു. കോട്ടപ്പുറം - മാമ്പ്ര ഫെറി റോഡിൽ തെങ്ങുവീണ് ട്രാൻസ്ഫോമർ തകർന്നു. ഏറെനേരം വാഹനഗതാഗതം തടസപ്പെട്ടു. കോട്ടപ്പുറത്ത് പ്രധാന റോഡിൽ തേക്ക് മറിഞ്ഞ് ഗതാഗതം മുടങ്ങി. ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കോട്ടയത്തുകാവ് ക്ഷേത്രത്തിന് സമീപം മരം വീണ് രണ്ട് വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു. കരുമാല്ലൂർ വെളിയത്തുനാട് ഭാഗങ്ങളിൽ വാഴകൃഷിക്ക് വ്യാപകനാശനഷ്ടമുണ്ടായി.