കരുമാല്ലൂർ: ഐക്യ ജനാധിപത്യ മുന്നണി കളമശേരി സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂറിന്റെ പ്രചരണാർത്ഥം കരുമാല്ലൂർ മണ്ഡലത്തിലെ മഹിളാ പ്രവർത്തകരുടെ യോഗം നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ഗോപി അദ്ധ്യക്ഷത വഹിച്ചു. ലിസി മാളിയേക്കൽ, ബിന്ദുരാജീവ്, സൈബുന്നീസ റഷീദ്, സൂസൻവർഗീസ്, നദീറാ ബീരാൻ, ശ്രീദേവി ബാബുരാജ്, സുനിത ഷാജി, രാധാഗോപി ,മിനിസാജൻ, ബിയ സദൻ, സുബൈദ ബഷീർ തുടങ്ങിയവർ സംസാരിച്ചു.