കോലഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷിന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കമാകും. ഇന്നലെ വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളിലെ വിവിധ കോളനികളും, കടകമ്പോളങ്ങളും ഓട്ടോ ടാക്‌സി സ്റ്റാൻഡുകളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ഗേറ്റിനു മുന്നിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. തിരുവാണിയൂർ പഞ്ചായത്തിലെ കൊച്ചങ്ങാടിയിൽ രാത്രി 8 ന് സമാപിക്കും. സ്ഥാനാർത്ഥിയെ കെ.ആർ. കൃഷ്ണകുമാർ, മുരളി കോയിക്കര, സാജു മഴുവന്നൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.