കൊച്ചി: മെട്രോ യാത്രക്കാരുടെ എണ്ണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എം.ആർ.എൽ എസ്.എച്ച് കോളേജുമായി ചേർന്ന് വൈറ്റില മെട്രോ സ്‌റ്റേനിൽ വച്ച് പൊതുജനങ്ങൾക്കായി ഇന്ന് വൈകിട്ട് 4.30ന് ഹാർട്ടിയൻ പ്രൊജക്ട് എന്ന പരിപാടി സംഘടിപ്പിക്കുന്നു. മെട്രോയിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ സംഗീത അഭിരുചികൾ വർദ്ധിപ്പിക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. കൂടാതെ കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കുമായി ഫീസുകൾ ഒഴിവാക്കി കൊച്ചി വൺ കാർഡ് നർകുന്ന പദ്ധതിയും നടപ്പാക്കും. ഏപ്രിൽ 4 വരെയാണ് ഈ ഓഫർ.