ks-radhakrishnan-
എൻ.ഡി.എ തൃപ്പൂണിത്തുറ മണ്ഡലം വികസനരേഖാ പ്രകാശനം ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.വി.എസ് ഹരിദാസിന് കൈമാറി നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ മണ്ഡലപര്യടനം ആരംഭിച്ചത് തെക്കൻപറവൂരിലെ കിളികുന്നേൽ കോളനിയിൽ നിന്നായിരുന്നു. ബി.ജെ.പി ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. പ്രദീപ് , ബൂത്ത് പ്രസിഡന്റ് സുജിത്ത് മഠത്തിൽ എന്നിവർ അനുഗമിച്ചു. പിന്നീട് പൂത്തോട്ട കമ്പിവേലി കോളനിയിലെ വീടുകളും സന്ദർശിച്ചു. തുടർന്ന് കണിയാമ്പുഴ, പല്ലിമറ്റം, എല്ലിക്കാപ്പടി എന്നിവിടങ്ങളിൽ എത്തി വോട്ടഭ്യർത്ഥിച്ചു.